കെ 9 വാലിഡിഷനില്‍ ഒന്നാംസ്ഥാനം നേടിയ ബെയ്‌ലി ജില്ലാ പോലീസ്‌ ആസ്ഥാനത്ത്‌

കോട്ടയം: നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌ ദേശീയതലത്തില്‍ ഹരിയാനയിലെ മനേസറില്‍ സംഘടിപ്പിച്ച കെ 9 വാലിഡിഷനില്‍ ഒന്നാംസ്ഥാനം നേടിയ ബെയ്‌ലിയെ ജില്ലാ പോലീസ്‌ ആസ്ഥാനത്തെത്തിച്ചു. ജില്ലാ പോലീസ്‌ കെ 9 സ്‌ക്വാഡിലെ പോലീസ്‌ നായാണ്‌ ബെയ്‌ലി.

നായയുടെ കഴിവും ശേഷിയും നിര്‍ണയിക്കുനന്താണ്‌ വാലിഡിഷന്‍ .ബെയ്‌ലിയെ കൈകാര്യം ചെയ്യുന്ന എ.എസ്‌.ഐ പിഎം.ആന്‍റണി, ഗ്രേഡ്‌ ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ സജികുമാര്‍എന്നിവരെയും ജില്ലാ പോലീസ്‌ മേധാവി ഡി.ശില്‍പ അഭിനന്ദിച്ചു. നര്‍ക്കോട്ടിക്ക്‌ സെല്‍ ഡിവൈഎസ്‌പി എ.എം ജോസ്‌ ,ഡോഗ്‌ സ്‌ക്വാഡിലെ എഎസ്‌ഐ പ്രേം ജിമോന്‍,എഎസ്‌ഐ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →