പരാതി നല്‍കാനെത്തിയ ട്രാന്‍സ്‌ജെണ്ടറെ പോലീസ്‌ ലിംഗപരിശോധനക്കയച്ചതായി ആരോപണം

ആലുവ : പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ ട്രാന്‍സ്‌ജെണ്ടറെ ലിംഗ പരിശോധന നടത്താനയച്ചുവെന്ന്‌ ആരോപണം. മൂന്നാഴ്‌ചകള്‍ക്കുമുമ്പ്‌ കുളക്കടവില്‍ കുളിക്കുമ്പോള്‍ ചിലര്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിച്ച പരാതി നല്‍കാനാണ്‌ ഇവര്‍ പോലീസ്‌ സ്‌റ്റേഷനിലെത്തിയത്‌. ഈ സമയം ഇവരുടെ ലിംഗപരിശോധന നടത്താന്‍ ആലുവാ പോലീസ്‌ ശ്രമിച്ചെന്നാണ്‌ ആരോപിക്കുന്നത്‌.

ഇതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മുപ്പതോളം വരുന്ന ട്രാന്‍സ്‌ജെണ്ടറുകള്‍ ആലുവാ പോലീസ്‌ സ്‌റ്രേഷനിലേക്ക്‌ പ്രതിഷേധ മാര്‍ച്ചുനടത്തി. ആരോപണ വിധേയയായ പോലീസ്‌ ഉദ്യോഗസ്ഥയെ സര്‍വീസില്‍നിന്ന സസ്‌പെന്‍ഡ്‌ ചെയ്യണമെന്നാണ്‌ ഇവരുടെ ആവശ്യം. ലോക ട്രാന്‍സ്‌ജെണ്ടര്‍ ദിനത്തിലായിരുന്ന പ്രതിഷേധ പരിപാടി. സ്‌റ്റേഷനിലെത്തിയ സമരക്കാരെ പോലീസ്‌ ബാരിക്കോടുവച്ച തടഞ്ഞു. തുടര്‍ന്ന്‌ സംഘം ബാരിക്കോട്‌ തകര്‍ത്ത അകത്തേക്ക്‌ കടക്കാന്‍ ശ്രമിച്ചതോടെ ഉന്തിലും തളളിലും കലാശിച്ചു. പിന്നീട്‌ വനിത ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു. സ്‌റ്റേഷന്‌ മുമ്പിലെ റോഡില്‍ രണ്ടുമണിക്കൂറോളം ഗതഗതം തടസ്സപ്പെട്ടു.

സംഭവത്തെപ്പറ്രി അന്വെഷിക്കാമെന്നുളള ഉറപ്പ്‌ ലഭിച്ചശേഷമാണ്‌ ഇവര്‍ സമരം അവസാനിപ്പിച്ചത്‌. ട്രാന്‍സ്‌ജെണ്ടഴ്‌സ്‌ എന്ന പേരില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന്‌ ഇവര്‍ക്കെതിരെയും പരാതി ലഭിച്ചിട്ടുളളതായി പോലീസ്‌ പറയുന്നു.

Share
അഭിപ്രായം എഴുതാം