കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് ബാറ്റിങ് തകര്‍ച്ച

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരേ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത നൈറ്റ്റൈഡേഴ്സ് 128 റണ്ണിന് ഓള്‍ഔട്ടായി. നാല് ഓവറില്‍ 20 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത വാനിന്ദു ഹസരങ്കയാണു കൊല്‍ക്കത്തയെ കറക്കിയത്. ആകാശ്ദീപ് മൂന്ന് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റുമായി ഹസരങ്കയ്ക്കു പിന്തുണ നല്‍കി. ഹര്‍ഷല്‍ പട്ടേലിന്റെ രണ്ട് ഓവറുകള്‍ മെയ്ഡിനായി. നാല് ഓവറുകള്‍ എറിഞ്ഞ താരം 11 റണ്ണാണു വഴങ്ങിയത്.

ടോസ് ലഭിച്ച റോയല്‍ ചലഞ്ചേഴ്സ് നായകന്‍ ഫാഫ് ഡു പ്ലെസിസ് കൊല്‍ക്കത്തയെ ബാറ്റിങ്ങിനു വിട്ടു. കൊല്‍ക്കത്ത നിരയില്‍ 20 റണ്‍ നേടിയത് ആന്ദ്രെ റസല്‍ മാത്രമായിരുന്നു. 18 പന്തില്‍ മൂന്നു സിക്‌സറുകളും ഒരു ഫോറുമടക്കം 25 റണ്ണെടുത്ത റസല്‍ ടോപ ്‌സ്‌കോററായി. സാം ബില്ലിങ്‌സ് (14), നായകന്‍ ശ്രേയസ് അയ്യര്‍ (13), സുനില്‍ നരേന്‍ (12), വെങ്കടേഷ് അയ്യര്‍ (10), നിതീഷ് റാണ (10), അജിന്‍ക്യ രഹാനെ (9), ഷെല്‍ഡണ്‍ ജാക്‌സണ്‍ (0), ടിം സൗത്തി (ഒന്ന്), ഉമേഷ് യാദവ് (18), വരുണ്‍ ചക്രവര്‍ത്തി (10) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

ആദ്യ 10 ഓവര്‍ കഴിയുമ്പോഴേക്കും കൊല്‍ക്കത്ത വലിയ സ്‌കോര്‍ നേടില്ലെന്ന് ഉറപ്പായി. ആറു വിക്കറ്റുകളാണ് അവര്‍ ആദ്യ 10 ഓവറില്‍ കൈവിട്ടത്. ശ്രേയസ് അയ്യര്‍, സുനില്‍ നരേന്‍, ഷെല്‍ഡണ്‍ ജാക്സണ്‍, ടിം സൗത്തി എന്നിവരുടെ വിക്കറ്റുകളാണു ഹസരങ്ക നേടിയത്. പത്താം വിക്കറ്റില്‍ 27 റണ്‍ നേടിയ ഉമേഷ് യാദവ് – വരുണ്‍ ചക്രവര്‍ത്തി കൂട്ടുകെട്ടാണ് കൊല്‍ക്കത്തയെ 100 ലെത്തിച്ചത്. ടീം സ്‌കോര്‍ 14 ല്‍ വച്ച് വെങ്കടേഷ് അയ്യറിനെയാണു കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ രഹാനെ-ശ്രേയസ് സഖ്യം 18 റണ്‍ കൂട്ടിച്ചേര്‍ത്തു. രഹാനെ സ്‌കോര്‍ 32 ല്‍ നില്‍ക്കേ മടങ്ങിയത്. റാണ, ശ്രേയസ് എന്നിവര്‍ അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ ടീം നാലിന് 46 എന്ന നിലയിലേക്കു വീണു. നരേന്‍, ജാക്‌സണ്‍ എന്നിവരെ ഒരേ ഓവറിലെ അടുത്തടുത്ത പന്തുകളില്‍ ഹസരങ്ക മടക്കിയതോടെ കൊല്‍ക്കത്ത ആറിന് 67 എന്ന നിലയിലായി.ആദ്യ മത്സരത്തില്‍ തോറ്റ അതേ ടീമിനെ നിലനിര്‍ത്തിയാണു റോയല്‍ ചലഞ്ചേഴ്സ് ഇറങ്ങിയത്. ശിവം മാവിക്കു പകരം ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി കൊല്‍ക്കത്ത ടീമിലെത്തി. ആദ്യ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനോടു തോറ്റതിന്റെ ക്ഷീണത്തിലാണു റോയല്‍ ചലഞ്ചേഴ്സ്. കൊല്‍ക്കത്ത നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിനു തോല്‍പ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →