സിൽവർ ലൈൻ; മാവേലിക്കര എം.എൽ.എ. എം.എസ്. അരുൺകുമാറിനു നേരെ നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ: മാവേലിക്കര എം.എൽ.എ. എം.എസ്. അരുൺകുമാറിനു നേരെ നാട്ടുകാരുടെ പ്രതിഷേധം. സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് വീടുകയറി വിശദീകരണം നടത്തുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. മാവേലിക്കര പടനിലത്തുവെച്ചായിരുന്നു സംഭവം.

കെ റെയിൽ വിശദീകരണത്തിന്റെ ഭാഗമായി സി.പി.എം. എം.എൽ.എമാരും നേതാക്കളുമെല്ലാം വീടുകളിലെത്തി ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. അത്തരമൊരു വിശദീകരണത്തിന്റെ ഭാഗമായി പടനിലത്ത് എത്തിയപ്പോഴാണ് വീട്ടുകാർ തങ്ങളുടെ പ്രതിഷേധം അരുൺകുമാറിനെ അറിയിച്ചത്. പ്രായമായ, സ്ത്രീകൾ അടക്കമുള്ളവരാണ് വീടും സ്ഥലവും മറ്റും നഷ്ടപ്പെടുന്നതിലുള്ള പ്രതിഷേധം ഉന്നയിച്ചത്.

ഇതിനു പിന്നാലെ അരുൺകുമാർ വീട്ടിൽനിന്ന് മടങ്ങുകയായിരുന്നു. അഭിപ്രായം അറിയിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നായിരുന്നു വിഷയത്തെക്കുറിച്ചുള്ള എം.എൽ.എ. ഓഫീസിൽ നിന്നു വന്ന വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →