തൃശൂർ: അരണാട്ടുകര വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച പ്രതികൾ പിടിയിൽ. വലക്കാവ് കുത്തൂർ വീട്ടിൽ സന്തോഷ് (47), മാടക്കത്തറ സ്രാബിക്കൽ വീട്ടിൽ മനോജ് (40) എന്നിവരാണ് പൊലീസ് പിടിയിലായത്. തൃശൂർ വെസ്റ്റ് പൊലീസാണ് പിടികൂടിയത്
കഴിഞ്ഞ 27-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് പൊലീസിന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. പ്രതികൾ പെട്ടി ഓട്ടോയിൽ സംഭവസ്ഥലത്തിനടുത്തും ഒളരിയിലും പച്ചക്കറി കച്ചവടം നടത്തുന്നവരാണ്. മോഷ്ടിച്ച ഗേറ്റ് ചിയ്യാരത്തുള്ള ആക്രികടയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

