പോക്‌സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

കൊച്ചി : കൊച്ചി പൊന്നുരുന്നിയില്‍ പോക്‌സോ കേസിലെ പ്രതി ആത്മഹത്യചെയത നിലയില്‍. കുഞ്ഞന്‍ബാവ റോഡില്‍ താമസിക്കുന്ന അജി (23) ആണ്‌ മരിച്ചത്‌. പുലര്‍ച്ചെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ അജിയെ കണ്ടെത്തുകയായിരുന്നു. കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന്‌ 2022 ജനുവരിയില്‍ കൊച്ചി സൗത്ത്‌ പോലീസ്‌ അജിയെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. രണ്ടുവര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചിരുന്നുവെന്ന പരാതിയിലാണ്‌ പോക്‌സോ കേസ്‌ ചുമത്തിയത്‌. രണ്ടാഴ്‌ചമുമ്പാണ്‌ അജി ജാമ്യത്തിലിറങ്ങിയത്‌.

കേസില്‍ സാക്ഷിയായ സുഹൃത്ത്‌ അജിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. മരണത്തിന്‌ ഉത്തരവാദി സുഹൃത്താണ്‌ എന്ന്‌ ആരോപിക്കുന്ന ആത്മഹത്യാ കുറിപ്പ്‌ കണ്ടെടുത്തു. ഇയാളുടെ കുടുംബത്തിനെതിരെയും പരാമര്‍ശമുണ്ട്‌. ഇതേ തുടര്‍ന്ന മരണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ ബന്ധുക്കള്‍ കടവന്ത്ര സ്‌്‌റ്റേഷനുമുമ്പില്‍ പ്രതിഷേധിച്ചു. സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസറെത്തി ചര്‍ച്ച നടത്തി ഉറപ്പുലഭിച്ചശേഷമാണ്‌ സമരക്കാര്‍ പിരിഞ്ഞുപോയത്‌. അതേസമയം അജി ഭീഷണിപ്പെടുത്തിയിരുന്നതായി അജിയുടെ സുഹൃത്തും പെണ്‍കുട്ടിയും സൗത്ത്‌ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →