ഏപ്രില്‍ ഒന്നു മുതല്‍ ടൊയോട്ട വാഹന വില വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി: ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ 2022 ഏപ്രില്‍ ഒന്നു മുതല്‍ തങ്ങളുടെ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാഹന വില നാല് ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചതായാണ് ലഭിക്കുന്ന വിവരം. അസംസ്‌കൃത വസ്തുക്കളുള്‍പ്പെടെയുള്ള ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതിന്റെ ഫലമായാണ് ഈ വര്‍ധനയെന്ന് ടൊയോട്ട വ്യക്തമാക്കി. ടൊയോട്ടയുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിലവില്‍ ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, ഹിലക്‌സ്, കാംറി തുടങ്ങി വെല്‍ഫയര്‍ വരെയുണ്ട്. ടൊയോട്ടയ്ക്ക് ഇതിനകം തന്നെ ഹിലക്സ്ന് മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് രാജ്യത്ത് പിക്ക്-അപ്പിന്റെ ബുക്കിംഗ് കമ്പനി നിര്‍ത്തിവെച്ചത്. ബിഎംഡബ്ല്യു ഇന്ത്യയും ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ സമാനമായ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. മാരുതി സുസുക്കിയും ടാറ്റയും വാഹന വില വര്‍ധിപ്പിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →