കൊച്ചി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളികൾ നടത്തുന്ന ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ. മാർച്ച് 28, 29 തീയ്യതികളിൽ പണിമുടക്ക് നടത്താൻ തീരുമാനിച്ചത് ഒരു മാസം മുൻപാണ് . ഈ തീയ്യതികളുടെ തിരഞ്ഞെടുപ്പിൽ പോലും കോർപ്പറേറ്റ് സ്വാധീനമുണ്ടെന്നാണ് ഇടത് സാമ്പത്തിക വിദഗ്ധരായ ചിലർ തന്നെ ആരോപിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ ഒടുവിലുള്ള ഈ തീയ്യതികൾ കോർപ്പറേറ്റ്
സ്ഥാപനങ്ങളിൽ ഇന്റേണൽ ഓഡിറ്റിംഗും മറ്റും നടക്കുന്നവയാണ്. വ്യാപാരം നിർത്തി കണക്കെടുപ്പു നടത്തുന്ന ഈ ദിവസങ്ങളിൽ പണിമുടക്കുന്നതു കൊണ്ട് കുത്തകകൾക്ക് കാര്യമായ നഷ്ടമുണ്ടാകില്ല. സമരം പൂർണമായ കേരളത്തിലും കോർപ്പറേറ്റ് സൂപ്പർ മാളുകളോട് മൃദു സമീപനം സ്വീകരിച്ചതായി ആരോപണം ഉയർന്നിരുന്നു. പണിമുടക്കിന്റെ ഒന്നാം ദിവസം വൈകിട്ട് 3 മണിക്കു ശേഷം കൊച്ചിയിലെ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു പ്രവർത്തിച്ചിരുന്നു.

