റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇത് വെള്ളരിക്ക പട്ടണമല്ലെന്ന് എം വി ജയരാജൻ

March 29, 2022 - 12:09 pm

കണ്ണൂർ: സമരം തൊഴിലാളികളുടെ അവകാശമാണെന്ന് സിപിഐഎം നേതാവ് എം വി ജയരാജന്‍. പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശം തൊഴിലാളികള്‍ക്കുണ്ടെന്ന് ജയരാജന്‍ പറഞ്ഞു.

പണി മുടക്കുന്നത് വിലക്കിയ കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണ്. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇത് വെള്ളരിക്ക പട്ടണമല്ലെന്നും ജയരാജന്‍ പ്രസ്താവിച്ചു. കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജാവിന്റെ ശബ്ദമെന്നും സിപിഐഎം നേതാവ് ആഞ്ഞടിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *