ഇന്ത്യൻ വിദേശകാര്യമന്ത്രി ശ്രീലങ്കയിൽ എത്തി

ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യമന്ത്രി ശ്രീലങ്കയിൽ എത്തി. ബിംസ്റ്റെക് രാജ്യങ്ങളുടെ യോഗത്തിൽ പങ്കെടുക്കാനാണ് എസ് ജയശങ്കർ ശ്രീലങ്കയിൽ എത്തിയത്. നിലവിൽ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായം നൽകുമെന്നാണ് റിപ്പോർട്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വലയുകയാണ് ശ്രീലങ്ക. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 250 രൂപ കടന്നിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ വിലയും രാജ്യത്ത് അനിയന്ത്രിതമായി തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →