കേരള സ്റ്റേറ്റ്് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് നാലാം ഗഡുവായി 4,20,235 രൂപയുടെ ചെക്ക് കൈമാറി. എ.ഡി.എം എന്‍.എം മെഹറലി ജില്ലാ ട്രഷറര്‍ കെ പരമേശ്വരനില്‍ നിന്ന് ചെക്ക് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.കെ ദേവകി, ജില്ലാ ജോയിന്റ സെക്രട്ടറി കെ.ടി അലി അസ്‌കര്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജോയി ജോണ്‍, കെ.വി സ്‌കറിയ എന്നിവര്‍ പങ്കെടുത്തു. കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് ഇതുവരെ സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ 56,20,235 രൂപയാണ് നല്‍കിയത്.