പട്ന: ബിഹാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി ടെസ്റ്റ് ട്യൂബ് ശിശു പിറന്നു. പട്നയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (ഐ.ജി.ഐ.എം.എസ്) ഐ.വി.എഫ് സെന്ററിലാണ് കുഞ്ഞിന്റെ ജനനം. കുട്ടി പൂര്‍ണ ആരോഗ്യവാനാണെന്നും ഈ ജനനം സന്തോഷം നല്‍കുന്നുവെന്നും ഐ.ജി.ഐ.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് മനീഷ് മണ്ഡല്‍ പറഞ്ഞു. 14 വര്‍ഷമായി കുട്ടികളില്ലാതിരുന്ന സഹര്‍സ സ്വദേശികളായ മിഥിലേഷ് കുമാറും അനിത കുമാരിയുമാണ് മാതാപിതാക്കള്‍. ഐ.ജി.ഐ.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഡോക്ടര്‍മാരുടെ സംഘം മൂന്ന് വര്‍ഷമായി ഈ പ്രോജക്റ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു.
ആദ്യമായി ടെസ്റ്റ് ട്യൂബ് ശിശുവിനെ വരവേറ്റ് ബിഹാര്‍ സര്‍ക്കാര്‍ ആശുപത്രി
