തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ വിമര്‍ശനവുമായി സി.പി.ഐ. ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് സിപിഐ അസി.സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു.
ചില ഉദ്യോഗസ്ഥരയുടെ തീരുമാനങ്ങൾ ആശങ്ക ഉണ്ടാക്കുന്നു. കെ റെയിലിൽ ഉദ്യോഗസ്ഥർ എന്തിനാണ് ധൃതി കാണിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ല. സമാധാനപരമായ അന്തരീക്ഷത്തിലേ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയൂവെന്നും പ്രകാശ് ബാബു തിരുവനന്തപുരത്ത് പറഞ്ഞു.