കണ്ണൂർ: കണ്ണൂരിൽ വീട് കയറി ഡിവൈഎഫ്ഐയുടെ കെ റെയിൽ ബോധവത്‌കരണം. ഭൂവുടമകളെ നേരിട്ട് കണ്ടാണ് പ്രചാരണം ശതമാക്കുന്നത്. പദ്ധതിയെ പറ്റി നേരിട്ട് വിശദീകരിക്കും. ആശങ്കയകറ്റാനാണ് വീടുകൾ കയറിയുള്ള പ്രചാരണമെന്നും ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി.
സിൽവർ ലൈൻ പാത കടന്നുപോകുന്ന പ്രദേശത്തെ ഭൂവുടമകളെ കണ്ട് പദ്ധതി വിശദീകരിക്കും. ഇതിനോടൊപ്പം പദ്ധതിയുമായി ബന്ധപ്പെട്ട് ലഖുലേഖ കൂടി നൽകും. പദ്ധതിയുടെ ആവശ്യം അതിന്റെ പ്രാധാന്യം വിശദീകരിക്കുക എന്നതാണ് പ്രധാനമായി ഡിവൈഎഫ്ഐ ലക്ഷ്യമിടുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കെ റെയിൽ ബോധവത്‌കരണപരിപാടി. പദ്ധതി കേരളത്തിന് ആവശ്യമാണ് അതിനെ പറ്റി ജനങ്ങളോട് കൂടുതൽ വിശദീകരിക്കനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.