സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം കോൺഗ്രസും തുടരുകയാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ.

നെടുങ്കണ്ടം: കൊലപാതക രാഷ്ട്രീയത്തിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഇപ്പോൾ സുധാകരന്റെ കോൺഗ്രസ് തുടരുകയാണെന്നും ശിവരാമൻ പറഞ്ഞു. രണ്ട് പാർട്ടികളും തമ്മിൽ എന്താണ് വ്യത്യാസമെന്ന് ശിവരാമൻ ചോദിച്ചു.

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടേയും ഡിസിസി പ്രസിഡന്റിന്റെയും നിലപാടുകളെയും ശിവരാമൻ വിമർശിച്ചു. അക്രമ രാഷ്ട്രീയത്തിനാണ് സി.വി വർഗീസും, സിപി മാത്യുവും ആഹ്വാനം ചെയ്യുന്നത്. എങ്ങോട്ടാണ്, ഇവർ നാടിനെ കൊണ്ടു പോകാൻ ശ്രമിയ്ക്കുന്നതെന്നും കെ.കെ ശിവരാമൻ നെടുങ്കണ്ടത്ത് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →