ജൈവവളം എന്ന പേരിൽ മാലിയിലേക്ക് മയക്കുമരുന്ന് കടത്തി

തിരുവനന്തപുരം: കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് മയക്കുമരുന്ന് കടത്തൽ. തിരുവനന്തപുരത്ത് നിന്ന് മാലിയിലേക്കാണ് മയക്കുമരുന്ന് കടത്തിയത്.മാലി വിമാനത്താവളത്തിൽ ഈ മയക്കു മരുന്ന് പിടികൂടുകയായിരുന്നു. വലിയ അളവിലുള്ള ഹാഷിഷ് ഓയിലാണ് പിടിച്ചത്.

ജൈവവളം എന്ന പേരിലാണ് മാലിയിലേക്ക് മയക്കുമരുന്ന് വിമാനത്തിൽ കടത്തിയത്. ഹാഷിഷ് ഓയിൽ അടങ്ങിയ പാഴ്‌സൽ അയച്ചത് തിരുവനന്തപുരത്ത് നിന്നാണ്. തിരുവനന്തപുരം നഗരത്തിലെ വീടിന്റെ മേൽവിലാസമാണ് പാഴ്‌സലിൽ ഉള്ളത്.

Share
അഭിപ്രായം എഴുതാം