നാലുവര്‍ഷത്തെ ഒളിവുജീവിതത്തിന്‌ ശേഷം മുഹമ്മദാലി പിടിയിലായി

തിരുവനന്തപുരം : കഞ്ചാവ്‌ മാഫിയക്കെതിരെ ജാഗ്രതാ സമിതിക്ക്‌ രൂപം നല്‍കിയ ആളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. നാലുവര്‍ഷത്തെ ഒളിവുജീവിതത്തിന്‌ ശേഷമാണ്‌ പോലീസ്‌ ഇയാളെ പിടികൂടിയത്‌. 2018ല്‍ കഞ്ചാവ്‌ മാഫിയക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചതിന്‌ നേതൃത്വം നല്‍കിയ തെറ്റിച്ചിറ ലാല്‍ഭാഗ്‌ മനോജ്‌ ഭവനില്‍ മുകേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മേല്‍തോന്നയ്‌ക്കല്‍ കണ്ണങ്കരക്കോണം കൈതറവീട്ടില്‍ ദിപുവിനെയാണ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌.

മലപ്പുറത്തെത്തി മതംമാറി മുസ്ലീം സ്‌ത്രീയെ വിവാഹവും കഴിച്ച്‌ ആരുമറിയാതെ കഴിയുകയായിരുന്നു ദിപു. രണ്ടുവര്‍ഷം മുമ്പാണ്‌ ഇയാള്‍ മലപ്പുറത്തുളള സുഹൃത്ത്‌ മുഖേന പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തിന്‌ സമീപം വഴിപ്പാറയിലെത്തി മുസ്ലീം മതം സ്വീകരിച്ച്‌ ദിപുവെന്ന പേര്‌ മാറ്റി മുഹമ്മദാലിയായത്‌. പോലീസിനെ കബളിപ്പി്‌ക്കാാനായിരുന്നു ആ മാറ്റം. പോലീസ്‌ പിടിയിലാവാതിരിക്കാന്‍ ഇയാള്‍ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ല.

തിരുവനന്തപുരം ജില്ലാ പോലീസ്‌ മേദാവി ദിവ്യാ ഗോപിനാഥിന്റെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക സംഘം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇയാള്‍ മതംമാറി മലപ്പുറത്ത് താമസിക്കുന്നതായി വിവരം ലഭിച്ചത്‌. തുടര്‍ന്ന്‌ മലപ്പുറം ജില്ലയില്‍ വിവിധസ്ഥലങ്ങളില്‍ ആഴ്‌ചകളോളം നടത്തിയ വിദഗ്‌ധമായ അന്വേഷത്തിലാണ്‌ ഇയാള്‍ പിടിയിലാവുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →