സീഷെല്‍സില്‍ പിടിയിലായ മത്സ്യ തൊഴിലാളികളെ മോചിപ്പിച്ചു

ന്യൂഡല്‍ഹി : അതിര്‍ത്തി ലംഘിച്ചതിന്‌ സീഷെല്‍സില്‍ പിടിയിലായ 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. മത്സ്യ തൊഴിലാളികളില്‍ രണ്ടുപേര്‍ മലയാളികളാണ്‌. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ വിട്ടയച്ചത്‌. അഞ്ചുബോട്ടുകളിലായി 61 മത്സ്യത്തൊഴിലാളികളാണ്‌ പിടിയിലായിരുന്നത്‌. ബോട്ടുകളുടെ ക്യാപ്‌റ്റന്മാരായ അഞ്ചുപേരെ റിമാന്‍ഡ് ചെയ്‌തു. 2022 ഫെബ്രുവരി 22ന്‌ കൊച്ചിയില്‍ നിന്ന്‌ അഞ്ചുബോട്ടുകളിലായി പോയ സംഘത്തെയാണ്‌ സീഷെല്‍സ്‌ നേവി പിടികൂടിയത്‌.

വിഴിഞ്ഞം സ്വദേശികളായ ജോണി, തോമസ്‌ എന്നിവരാണ്‌ മലയാളികള്‍. തമിഴ്‌നാട്‌ സ്വദേശിയുടെ ഇന്‍ഫന്റ് ജീസസ്‌ എന്ന ബോട്ടിലായിരുന്നു ജോണിയും തോമസും.വിട്ടയച്ചവരെ വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന്‌ മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. മത്സ്യ തൊഴിലാളികളെ മോചിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്ന്‌ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പറഞ്ഞു. വ്യോമ സേനയുടെ പ്രത്യേക വിമാനത്തില്‍ മുഴുവന്‍ പേരെയും സൗജന്യമായി നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കുമെന്ന്‌ മുരളീധരന്‍ പറഞ്ഞു. ജോണിയും തോമസും സുരക്ഷിതരായി നാട്ടിലെത്തുമെന്ന്‌ കുടുംബാംഗങ്ങള്‍ക്ക്‌ നല്‍കിയ വാക്കുപാലിക്കാനായതില്‍ വ്യക്തിപരമായി ചാരിതാര്‍ചത്ഥ്യമുണ്ടെന്നും മുരളീധരന്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →