തിരുവനന്തപുരം: കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകൾ. ഐഎഫ്എഫ്കെയിലെ പ്രധാന വേദിയായ ടാഗോർ തീയറ്റർ കോമ്പൗണ്ടിലായിരുന്നു ഐക്യദാർഢ്യ പ്രകടനം.
കെ റെയിലിനെതിരായ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിനു പിന്നാലെയാണ് ഒരുകൂട്ടം ഡെലിഗേറ്റുകൾ കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. മെഴുകുതിരികൾ തെളിയിച്ച് മുദ്രാവാക്യം മുഴക്കിയായിരുന്നു ഐക്യദാർഢ്യം.
കെ റെയിലിനെതിരായ പ്രകടനവും ടാഗോർ തീയറ്റർ കോമ്പൗണ്ടിലായിരുന്നു. എംഎൽഎ ഷാഫി പറമ്പിൽ അടക്കമുള്ളവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.