അസ്വീകാര്യമായ നിബന്ധനകള്‍: യുക്രൈന്‍ സമാധാനചര്‍ച്ചക്ക് വിലങ്ങുതടി സൃഷ്ടിക്കുകയാണെന്ന് റഷ്യ

കീവ്/മോസ്‌കോ: യുക്രൈനുമായുള്ള സമാധാന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഒന്നുമില്ലെന്ന് റഷ്യ. അസ്വീകാര്യമായ നിബന്ധനകള്‍ മുന്നോട്ടുവച്ച് യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ക്ക് വിലങ്ങുതടി സൃഷ്ടിക്കുകയാണെന്ന് റഷ്യ ആരോപിച്ചു.റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള ചര്‍ച്ച നടക്കണമെങ്കില്‍ സമാധാനചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ചര്‍ച്ചകളില്‍ ധാരണ എത്തിച്ചേരാനായി യുക്രൈനെക്കോള്‍ താല്‍പര്യം കാട്ടുന്നത് റഷ്യ ആണെന്നും പെസ്‌കോവ് പറഞ്ഞു. ഈ ചര്‍ച്ചകളില്‍ ക്രിയാത്മകത ഉണ്ടാകാന്‍ യുക്രൈനുമേല്‍ സ്വാധീനം ചെലുത്താനാവുന്ന രാജ്യങ്ങള്‍ ഇടപെടണമെന്നും പെസ്‌കോവ് ആവശ്യപ്പെട്ടു.

അതേസമയം യുക്രൈനിലെ റിവൈന്‍ മേഖലയിലെ െസെനികകേന്ദ്രത്തില്‍ ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ച് റഷ്യന്‍ വ്യോമസേന ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധമന്ത്രാലയ വക്താവ് പറഞ്ഞു. റഷ്യ വളഞ്ഞിരിക്കുന്ന തുറമുഖ നഗരമായ മരിയുപോളില്‍ കീഴടങ്ങണമെന്ന റഷ്യന്‍ സേനയുടെ അന്ത്യശാസനം തള്ളിയതായി യുക്രൈന്‍ െസെന്യം പറഞ്ഞു. കീഴടങ്ങുന്ന പ്രശ്നമില്ലെന്ന് ഇത് റഷ്യയെ അറിയിച്ചിട്ടുണ്ടെന്നും യുക്രൈന്‍ ഉപപ്രധാനമന്ത്രി ഇര്‍ന വെറോഷുക്ക് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →