അടിമാലി: സ്വത്ത് തർക്കത്തെത്തുടർന്ന് മകൻ പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ പടയറ വീട്ടിൽ ചന്ദ്രസേനനെ (60) അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് മകൻ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
21/03/22 വൈകിട്ട് ഇരുമ്പുപാലം, പഴമ്പിള്ളിച്ചാലിലാണ് സംഭവം. മദ്യപിച്ചെത്തിയ വിനീതും ചന്ദ്രസേനനും തമ്മിൽ വഴക്കുണ്ടാകുകയും റബറിന് ഉപയോഗിക്കുന്ന ഫോർമിക് ആസിഡ് പിതാവിന്റെ മേൽ ഒഴിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചന്ദ്രശേഖരന് പുറത്തും നെഞ്ചത്തും പൊള്ളലേറ്റിട്ടുണ്ട്. മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുള്ളത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

