ഹോളി ആഘോഷങ്ങള്‍ക്കിടെ വ്യാജമദ്യം: ബിഹാറില്‍ 12 മരണം

മധേപുര: ഹോളി ആഘോഷങ്ങള്‍ക്കിടെ വ്യാജമദ്യം കഴിച്ച് ബിഹാറില്‍ പന്ത്രണ്ടിലധികം പേര്‍ മരിച്ചു. ഭഗല്‍പുര്‍, മധേപുര, മുരളിഗഞ്ച്, ബങ്ക ജില്ലകളിലാണ് ദുരന്തം.വിഷമദ്യം കഴിച്ച് സംസ്ഥാനത്തൊട്ടാകെ 17 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ഭഗല്‍പൂരില്‍ മാത്രം എട്ടു പേര്‍ മരിച്ചതായി പോലീസ് വ്യക്തമാക്കി.വിവിധ ആശുപത്രികളിലായി നിരവധിപേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ചികിത്സയിലുള്ള ചിലരുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →