പോലീസ്‌ ജീപ്പില്‍ നിന്ന്‌ വീണ്‌ യുവാവ്‌ മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടത്തും

തിരുവനന്തപുരം : കുടുംബ കലഹത്തെ തുടര്‍ന്ന്‌ ഭാര്യയുടെ പരാതിയില്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത സോഫറിന്‍ ജീപ്പില്‍ നിന്ന് വീണ്‌ മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടത്തും. സോഫറിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് കസ്‌റ്റ ഡിയിലെടുത്ത ഇയാളെ പിന്നീട്‌ പോലീസ്‌ വിട്ടയച്ചെങ്കിലും ഒരു ദിവസം കൂടി കസ്‌റ്റഡിയില്‍ വെക്കാന്‍ കുടുംബം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ കൊണ്ടുപോയ സോഫറിനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ്‌ ജീപ്പില്‍ നിന്ന്‌ ചാടിയതെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തില്‍ പാടുകളുണ്ടെന്ന്‌ അവര്‍ പറഞ്ഞു.

2022 മാര്‍ച്ച 17നാണ് സംഭവം. കസ്‌റ്റഡിയില്‍ വെക്കുന്നതിന്‌ മുമ്പായി വൈദ്യ പരിശോധനക്ക്‌ കൊണ്ടുപോകുന്നതിനിടെയാണ്‌ ജീപ്പില്‍ നിന്ന്‌ ചാടിയത്‌ . അപകടശേഷം നാലുദിവസമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഇഞ്ചിക്കലില്‍ വെച്ച്‌ വണ്ടിയില്‍ നിന്ന്‌ ചാടിയതാണെന്ന്‌ പോലീസ്‌ വീട്ടുകാരെ അറിയിച്ചിരുന്നു.വെന്റിലേറ്ററിലായിരുന്ന സോഫറിന്‍ പിന്നീടാണ്‌ മരിച്ചത്‌. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന്‌ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിട്ടുണ്ട്‌. സംഭവത്തിന്റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായിഅന്വേഷിക്കും. വീട്ടുകാര്‍ക്ക പരാതിയുണ്ടെങ്കില്‍ അക്കാര്യവും അന്വേഷിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ശരിയായാ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →