ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ ഭീകരരെ വധിച്ചു

ശ്രീനഗര്‍: ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു.ഖാന്‍മോഹ് ഗ്രാമമുഖ്യന്‍ സമീര്‍ ഭട്ടിനെ കഴിഞ്ഞയാഴ്ചയാണു ഭീകരര്‍ കൊലപ്പെടുത്തിയത്. സംഭവശേഷം നൗഗാം മേഖലയിലെ ഒരുവീട്ടില്‍ മൂവരും ഒളിച്ചു കഴിയുകയായിരുന്നു. ഒളിയിടം തിരിച്ചറിഞ്ഞ സംയുക്ത സുരക്ഷാസേന വീടുവളഞ്ഞ് ഏറ്റുമുട്ടലിലൂടെ ഭീകരരെ വധിച്ചു.കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →