റായ്പൂര്‍: ഛത്തീസ്ഗഡിലെ ഗാരിയബന്ദിയില്‍ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. മജ്രകട്ട ഗ്രാമത്തിലെ നിവാസികള്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ട്രാക്ടറിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയില്‍ ട്രാക്ടര്‍ പൂര്‍ണമായി തകര്‍ന്നു. ജെ സി ബി എത്തിച്ച ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തതെന്ന് ഗരിയാബന്ദ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിശ്വദീപ് യാദവ് പറഞ്ഞു.
ഛത്തീസ്ഗഡില്‍ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ച് അഞ്ച് മരണം
