ആം ആദ്മി പാര്‍ട്ടിയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍

അമൃത്സര്‍: ഡല്‍ഹിക്ക് പുറത്തെ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ മുഖ്യമന്ത്രിയായി പഞ്ചാബില്‍ ഭഗവന്ത് മന്‍. ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. നാല് ലക്ഷത്തിലേറെ പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരെയും സ്ഥാനമൊഴിയുന്ന കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെയും ചടങ്ങില്‍നിന്ന് ആപ്പ് ഒഴിവാക്കിയിട്ടുണ്ട്. വന്‍ ഭൂരിപക്ഷം നേടിയാണ് ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അധികാരമേല്‍ക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →