പൗരബോധത്തെ രാഷ്ട്ര സങ്കല്പമായി വളർത്തിയത് സ്വാതന്ത്ര്യസമരം: ഡോ. കെ എം ഭരതൻ

ആസാദി കാ അമൃത് മഹോത്സവം :  സെമിനാറും ലതാ മങ്കേഷ്കർ സ്മൃതി സദസും സംഘടിപ്പിച്ചു 

നവോത്ഥാനം ഉണ്ടാക്കിയെടുത്ത പൗരബോധത്തെ രാഷ്ട്ര സങ്കല്പമായി വളർത്തിയെടുക്കുകയാണ് സ്വാതന്ത്ര്യപ്രസ്ഥാനം ചെയ്തതെന്ന് ഡോ. കെ എം ഭരതൻ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാനൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ ജാതി ബോധത്തിലും സാമൂഹ്യ വിഭജനത്താലും അകന്നു നിന്ന ജനവിഭാഗങ്ങളെയാണ് ഇങ്ങനെ ഒരു രാഷ്ട്രമായി വിവിധ ധാരകളിലൂടെ സ്വാതന്ത്ര്യപ്രസ്ഥാനം ഐക്യപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് തലശ്ശേരിതാലൂക്ക് ലൈബ്രറി കൗൺസിലുമായി ചേർന്ന് സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവം പാനൂർ യു.പി.സ്കൂൾ അങ്കണത്തിൽ കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ അധ്യക്ഷനായി. കൗൺസിലർമാരായ കെ കെ സുധീർകുമാർ, പി കെ പ്രവീൺ, കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ.പത്മനാഭ, ലൈബ്രറി കൗൺസിൽ തലശ്ശേരി താലൂക്ക് സെക്രട്ടറി പവിത്രൻ മൊകേരി, ടി.ടി.കെ.ശശി എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയുടെ വാനമ്പാടി മൺമറഞ്ഞ ലതാ മങ്കേഷ്കർ സ്മൃതി സദസ്സ് പരിപാടിയുടെ ഭാഗമായി അരങ്ങേറി. മലബാറിലെ പ്രശസ്ത ഗായകരായ സുജ ബാബു, അജയൻ ഗാനാഞ്ജലി, സി.ഡി.ജയശ്രീ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →