കൊച്ചി: എറണാകുളം ജില്ലയിലെ കാക്കനാട്ട് നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. 2022 മാര്‍ച്ച 13 ന് വൈകിട്ട മൂന്നുമണിയോടെയാണ് സംഭവം. ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ തലനാരിഴക്കാണ് രക്ഷപെട്ടത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു .യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപെട്ടു. തിരുവല്ല-കായംകുളം റോഡില്‍ പൊടിയടിക്കുസമീപം മണിപ്പുഴയിലാണ് സംഭവം. അമ്പലപ്പുഴ കരൂര്‍ വടക്കേപുളിക്കല്‍ വീട്ടില്‍ രാമകൃഷ്‌ണന്റെ ഉടമസ്ഥതയിലുളള ഹ്യൂണ്ടായി ഐടെന്‍ കാറാണ് കത്തി നശിച്ചത്. മണിപ്പുഴ ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പിന് സമീപം കഴിഞ്ഞദിവസം രാത്രി 9 മണിയോടൊിരുന്നു സംഭവം.
ഓടിവന്ന കാറിന്റെ അടിയില്‍ നിന്നും പുക ഉയരുന്നതായി എതിരെ വന്ന വാഹനയാത്രികര്‍ രാമകൃഷ്‌ണനോട് വിളിച്ചുപറഞ്ഞു. തുടര്‍ന്ന് കാര്‍ നിര്‍ത്തി രാമകൃഷ്‌ണന്‍ പുറത്തിറങ്ങി. അതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. സംഭവം കണ്ട് സ്വകാര്യ ബ,സ് ദീവനക്കാരായ രാജീവ്,ഗോപകുമാര്‍ ,പമ്പ് ജീവനക്കാരനായ തോമസ് എന്നിവര്‍ ചേര്‍ന്ന് പമ്പിലെ അഗ്നി ശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്രാഥമിക രക്ഷാ പ്രവര്‍ത്തനം നടത്തി.