നെടുമങ്ങാട് കഴുത്തിൽ കയര്‍ കുരുങ്ങി 13കാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കഴുത്തിൽ കയര്‍ കുരുങ്ങി 13കാരൻ മരിച്ചു. മാണിക്യപുരം സെന്റ് തെരേസസ് യു.പി.എസ് സ്കൂളിലെ വിദ്യാർഥി സൂരജ് ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കവേ മാവില്‍ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. രക്ഷിക്കാന്‍ ചെന്ന അമ്മൂമ്മയ്ക്ക് വീണ് പരിക്കേറ്റു. സൂരജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →