കട്ടപ്പന : 2021 ൽ ഇടുക്കി ജില്ലയിലെ ഇൻപുട്ട് ഡീലേഴ്സിന് കൃഷി വിജ്ഞാൻ കേന്ദ്ര ഇടുക്കി മുഖേന പൂർത്തീകരിച്ച ദേശി കോഴ്സിന്റെ സമാപന സമ്മേളനവും കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും 2022 മാർച്ച് 10ന് . ശാന്തൻപാറയിൽ നടന്നു. ശാന്തൻപാറ കൃഷി വിജ്ഞാനകേന്ദ്രത്തിൽ പകൽ രണ്ടിന് നടന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സർവ്വീസസ് ഫോർ – ഇൻപുട്ട് ഡീലേഴ്സ്( ദേശി) കോഴ്സിന്റെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനവും, സർട്ടിഫിക്കറ്റ് വിതരണവും ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് നിർവഹിച്ചു. ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റ്റി.ജെ ഷൈൻ- അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രമുഖർ, വിവിധ കാർഷിക വികസന സമിതി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
കാർഷിക സമൂഹത്തിന് വളം കീടനാശിനി വിതരണ സേവനങ്ങൾ – നൽകുന്നതിലുപരി കാർഷിക സാങ്കേതിക വിവരങ്ങളുടെ ഒരു പ്രധാന ഉറവിടമാണ് രാജ്യത്തിലെ കാർഷിക ഇൻപുട്ട് ഡീലർമാർ. – കാർഷിക മേഖലയിൽ അവരുടെ സാങ്കേതിക കഴിവ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കർഷകരെ മികച്ച രീതിയിൽ സേവിക്കുന്നതിനും അവരെ ഒരു പാരാഎക്സ്റ്റൻഷൻ പ്രൊഫഷണലായി മാറ്റുന്നതിനും വേണ്ടിയാണ് 2003 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് – ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് കാർഷിക വിപുലീകരണ ലക്ഷ്യത്തിനാ–യി ഒരു വർഷത്തെ ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സർവ്വീസസ് ഫോർ – ഇൻപുട്ട് ഡീലേഴ്സ് (DAESI) എന്ന പ്രോഗ്രാം ആരംഭിച്ചത്.
സംസ്ഥാന അഗ്രികൾച്ചറൽ മാനേജ്മെന്റ് ആന്റ് എക്സ്റ്റൻഷൻ ട്രെയിനിംഗ് ഇൻസ്റ്റിട്ടു കൾ (SAMETI) വഴി ആണ് കോഴ്സ് നടപ്പിലാക്കുന്നത്. ഒരു വർഷം ദൈർഘ്യമുള്ള ഈ – കോഴ്സിൽ ഫീൽഡ് സന്ദർശനങ്ങൾ ഉൾപ്പെടെ ജില്ലാ തലത്തിൽ കാർഷിക വിദഗ്ധർ കോൺട്രാക്റ്റ് ക്ലാസ്സുകൾ നടത്തി സാങ്കേതിക വിവരങ്ങൾ ഡീലർമാരിലേക്ക് എത്തിക്കുന്നു.

