ഡൽഹിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം

ന്യൂഡൽഹി: ഡൽഹിയിലെ ഗോകുൽപൊരിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം.മെട്രോ പില്ലർ നമ്പർ 12ന് സമീപമുള്ള കുടിലുകൾക്ക്‌ 11/03/22 വെളളിയാഴ്ച രാത്രിയിലായിരുന്നു തീ പിടിച്ചത്. 30 കുടിലുകൾ കത്തിനശിച്ചിരിക്കുകയാണ്. 13 അഗ്‌നിശമന യൂണിറ്റുകൾ ചേർന്ന് പുലർച്ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കി.

എന്നാൽ തീപിടിത്ത കാരണം വ്യക്തമല്ല. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തീപിടിത്തം ഉണ്ടായ ഗോകുൽ പുരി സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →