തൃശൂര്‍: കൊരട്ടിയില്‍ യുവതിയെ ആക്രമിച്ചശേഷം ഒളിവില്‍ കഴിയുകയായിരുന്ന മദ്ധ്യവയസ്‌കന്‍ പോലീസ് പിടിയില്‍. കോനൂര്‍ സ്വദേശി സത്യവാനാണ് അറസ്‌റ്റിലായത്. 2022 മാര്‍ച്ച് 7 തിങ്കളാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പാലപ്പിളളി സ്വദേശിയായ വൈഷ്‌ണവി എന്ന യുവതിയെയാണ് സത്യവാന്‍ ആക്രമിച്ചത്.
വൈഷ്‌ണവിയുടെ ഭര്‍ത്താവ് മുകേഷിന്റെ അമ്മയും സത്യവാനും തമ്മിലുളള ബന്ധം ചോദ്യം ചെയ്‌തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. അയല്‍ വീട്ടില്‍ നില്‍ക്കുകയായിരുന്ന വൈഷ്‌ണവിയെ സത്യവാന്‍ അപ്രതീക്ഷിതമായെത്തി താക്കോല്‍ക്കൂട്ടം ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. വൈഷ്‌ണവുിയുടെ മുഖത്തും ശരീരത്തിലും പരിക്കേറ്റു. കണ്ണിന് താഴെ എല്ലിന് പൊട്ടലുണ്ടായി. ആക്രമണം തടയാനെത്തിയ ഭര്‍ത്താവിനും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് കറുകുറ്റിയിലുളള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ഇവരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന സത്യവാന്‍ പിടിയിലായത്. കൊരട്ടി എസ്.എച്ച്.ഒ ബി.കെ അരുണിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് സത്യവാനെ പിടികൂടിയത്. കോടതിയില്‍ ഹാരാക്കിയ ഇയളെ റിമാന്‍ഡ് ചെയ്‌തു.

