പീരുമേട് : സർക്കാർ ഖജനാവിൽ നിന്നും ശമ്പളം നല്കുന്ന മുഴുവൻ എയ്ഡഡ് സ്കൂളുകളിലെയും അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ നിയമനം പി.എസ് സി ക്കു വിടണമെന്ന് സിപിഐ കാപ്പിപ്പതാൽ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു.
സമ്മേളനം വാഴൂർ സോമൻഎംഎൽഎ ഉദ്‌ഘാടനം ചെയ്തു. എ.ജെ.ദേവസ്യ , വൈ ജയൻ,ജിത്ത് വെളുത്തേടത്ത് എന്നിവരുടെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. രാജബിന്ദു സുനിലിനെ സെക്രട്ടറി ആയും അജിത് മോഹനെ അസിസ്റ്റന്റ് സെക്രട്ടറി ആയും തിരഞ്ഞെടുത്തു.

