തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് പങ്കുവച്ച ചെന്നിത്തലക്കൊപ്പുമുളള ചിത്രത്തിന് സേഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യത. നാടിന്റെ വികസനത്തില്‍ കൈകോര്‍ക്കാം എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ് കൊല്ലം ജില്ലയില്‍ വലിയഴിക്കല്‍ പാലത്തിന്റെ ഉദ്‌ഘാടന വേളയില്‍ പരസ്‌പരം സംസാരിക്കുന്ന ചിത്രമാണ് നാടിന്റെ വികസനത്തില്‍ കൈകോര്‍ക്കാം എന്ന ക്യാപ്‌ഷനോടെ മുഹമ്മദ് റിയാസ് പങ്കുവച്ചത്.
2022 മാര്‍ച്ച 10ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വലിയഴീക്കല്‍ പാലം നാടിന് സമര്‍പ്പിച്ചത്. ആലപ്പാട് ഗ്രാമ പഞ്ചായത്തിനെയും ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് വലിയഴിക്കല്‍പാലം. പുതിയ പാലം വരുന്നതോടെ ആലപ്പുഴ-കൊല്ലം ദൂരം 28 കിലോമീറ്ററോളം കുറയും നിലവില്‍ 86 കിലോ മീറ്ററാണ് ഇരു പഞ്ചായത്തുകളും തമ്മിലുളള ദൂരം ഇത് 58 കിലോമീറ്ററായി ചുരുങ്ങും.
ഭാവി തലമുറകളെ മുന്നില്‍ കണ്ടുളള വികസനപ്രവര്‍ത്തനങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലത്തിന് സമീപം നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ മന്ത്രി പിഎ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചിരുന്നു. പാലത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് തപാല്‍ വകുപ്പ പുറത്തിറക്കിയ സ്‌റ്രാമ്പ് പോസ്‌റ്റ് മാസ്‌റ്റര്‍ ജനറല്‍ മറിയാമ്മ തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.