ഐഎഫ്എഫ്കെ: മീഡിയ സെൽ തുറന്നു

സിനിമയും മാധ്യമങ്ങളും തമ്മിലുള്ള വിടവ് ഇല്ലാതായി :ജോണ്‍ ബ്രിട്ടാസ് 

തിരുവനന്തപുരം: ഐഎഫ്എഫ്കെയുടെ മീഡിയാ സെൽ ജോണ്‍ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. മേളയുമായി ബന്ധപ്പെട്ട വാർത്തകൾ,ദൈനം ദിന വിശേഷങ്ങൾ, അറിയിപ്പുകൾ, ഫോട്ടോകൾ,വീഡിയോകൾ, ശബ്ദശകലങ്ങൾ എന്നിവയും മീഡിയാ പാസും മേളയുടെ വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന കിറ്റും മീഡിയാ സെല്ലിൽ നിന്നും മാധ്യമങ്ങൾക്കു ലഭ്യമാകും.

സിനിമയും മാധ്യമങ്ങളും തമ്മിലുള്ള വിടവ് ഇല്ലാതായി വരികയാണന്നു ജോണ്‍ ബ്രിട്ടാസ് എം.പി. അഭിപ്രായപ്പെട്ടു. തലമുറകൾക്കിടയിലുള്ള സംവാദവും സംസ്കാരിക വിനിമയവുമാണ് ചലച്ചിത്ര മേളകളിലൂടെ സാധ്യമാകുന്നതെന്നും  മാധ്യമങ്ങളെ പോലെ സിനിമയും റിയലിസ്റ്റിക് സമീപനം സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് അധ്യക്ഷനായി. മുൻ സ്പീക്കർ എം.വിജയകുമാർ ,പ്രസ് അക്കാഡമി ചെയർ മാൻ ആർ .എസ് ബാബു , ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍, പബ്ലിക്‌ റിലേഷൻസ് അഡീഷൻ ഡയറക്റ്റർ അബ്‌ദുൾ റഷീദ് എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →