തിരുവനന്തപുരം: സംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണത്തിനിടെയാണ് പ്രഖ്യാപനം. കണ്ണൂരില്‍ പുതിയ ഐ ടി പാർക്ക് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊല്ലത്ത് പുതിയ ഐ ടി സൗകര്യ മേഖല കൊണ്ടു വരും. പതിനൊന്നിടത്ത് സാറ്റലൈറ്റ് ഐ ടി പാർക്കുകള്‍ സ്ഥാപിക്കും. നിലവിലുള്ള ഐ ടി പാർക്കുകള്‍ വിപുലീകരിക്കും. ഇതിനായി 100 കോടി രൂപ അനുവദിക്കും. ഐ ടി ഉദ്യോഗാർത്ഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് പദ്ധതി ആരംഭിക്കും. ഒരാള്‍ക്ക് പ്രതിമാസം 5000 രൂപ വീതം സംസ്ഥാനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നാല് സയന്‍സ് പാർക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങള്‍ക്ക് സമീപാണ് സയന്‍സ് പാർക്കുകള്‍ തുടങ്ങുക. പി പി പി മാതൃകയിലാണ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. ഇതിനായി സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണത്തിനിടെയാണ് പ്രഖ്യാപനം.