ചെര്‍ണോബില്‍ ആണവോര്‍ജ നിലയത്തിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിച്ചു

കീവ്: യുക്രൈനില്‍ കുപ്രസിദ്ധമായ ചെര്‍ണോബില്‍ ആണവോര്‍ജ നിലയത്തിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിച്ചു. കഴിഞ്ഞ 24നു യുക്രൈന്‍ ആക്രമണം തുടങ്ങിയ റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ പ്ലാന്റ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് അവിടേക്കുള്ള െവെദ്യുതിബന്ധം വിഛേദിച്ചത്. തല്‍ക്കാലം വൈദ്യുതി പുനഃസ്ഥാപിക്കില്ലെന്നാണ് യുക്രൈന്‍ അധികൃതര്‍ നല്‍കുന്ന സൂചന. 1986-ല്‍ നൂറുകണക്കിനാളുകളുടെ മരണത്തിനിടയാക്കിയ ആണവച്ചോര്‍ച്ചയാണ് ചെര്‍ണോബിലിനെ ദുരന്തത്തിന്റെ പ്രതീകമാക്കിയത്. നിലയം നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല. പ്രവര്‍ത്തനരഹിതമാണെങ്കിലും ആണവനിലയത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ജോലികള്‍ക്കായി രണ്ടായിരത്തോളം ഉദ്യോഗസ്ഥരെയാണ് യുക്രൈന്‍ അധികൃതര്‍ ഇവിടെ നിയോഗിച്ചിരിക്കുന്നത്. റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ഇവരുടെ സാഹചര്യം തീര്‍ത്തും മോശമാണെന്നാണു റിപ്പോര്‍ട്ട്. വൈദ്യുതി നിലച്ചതു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →