ലക്നൗ: യുപിയിൽ കർഷക സമരം നടന്ന ഇടങ്ങളിലെല്ലാം ബിജെപി മുന്നിൽ. ഭരണവിരുദ്ധ വികാരമുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന ഇടങ്ങളിൽ എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയുമൊക്കെ കാറ്റിൽ പറത്തി ബിജെപി ലീഡ് ചെയ്യുന്നത് അതിശയമാണെന്ന് വിദഗ്ധർ അഭിപ്രായപെടുന്നു.
കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്ക് മേൽ വാഹമിടിച്ച് കയറ്റി 8 പേരെ കൊലപ്പെടുത്തിയ ലഖിംപൂർ ഖേരിയിലെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. ഗാസിയാബാദ്, ബാഗ്പത് മണ്ഡലങ്ങളിലും ബിജെപി മുന്നിട്ടുനിൽക്കുകയാണ്.
അതേസമയം, കർഷക സമരം ഏറെ സ്വാധീനിച്ച പഞ്ചാബിൽ ആം ആദ്മി പാർട്ടി മുന്നിട്ടുനിൽക്കുകയാണ്. 48 സീറ്റുകളിൽ ആം ആദ്മി ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 39 സീറ്റുകളിലും ബിജെപി 5 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ഒഴികെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ഒപ്പത്തിനൊപ്പമാണ് പോര്.
കോൺഗ്രസിന് 19 മുതൽ 31 സീറ്റ് വരേയാണ് ഇന്ത്യാ ടുഡേ സർവേ പ്രവചിച്ചത്. ബി ജെപിക്ക് 1 മുതൽ 4 വരേയും ശിരോമണി അകാലിദളിന് 7 മുതൽ 11 വരെ സീറ്റുകളും സർവേ പ്രവചിച്ചു. പഞ്ചാബിൽ ആം ആദ്മി 76 മുതൽ 90 സീറ്റുകൾ നേടുമെന്ന് എക്‌സിറ്റ് പോൾ ഫലം. പഞ്ചാബിൽ ആം ആദ്മി 60 മുതൽ 84 സീറ്റുകൾ നേടുമെന്ന് ഇന്ത്യ ന്യൂസ് ജൻ കി ബാദ് സർവേ പ്രവചിച്ചിരുന്നു.