എറണാകുളം: നെടുമ്പാശേരി വില്ലേജ് ഓഫീസില്‍ മരം ലേലം 11ന്

എറണാകുളം: നെടുമ്പാശേരി വില്ലേജ് ഓഫീസ് പുനര്‍ നിര്‍മാണത്തിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നു. മാവ്, മഴമരം, കലശ് എന്നീ മരങ്ങളാണ് മുറിച്ച് മാറ്റുന്നതിനായി പരസ്യ ലേലം ചെയ്യുന്നത്. നെടുമ്പാശ്ശേരി വില്ലേജ് ഓഫീസില്‍ മാര്‍ച്ച് 11ന് രാവിലെ 11നാണ് ലേലം.

പങ്കെടുക്കാന്‍ താത്പര്യമള്ളവര്‍ ലേലത്തിന് മുന്‍പായി 2,000 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം. ലേല വസ്തുക്കള്‍ പകല്‍ 10 മുതല്‍ 5 വരെ നെടുമ്പാശ്ശേരി വില്ലേജ് ഓഫീസറുടെ അനുമതിയോടെ പരിശോധിക്കാനാകും. മുഴുവന്‍ ലേല തുകയും ചരക്കുസേവന നികുതി ഉള്‍പ്പെടെ എല്ലാ അനുബന്ധ നികുതികളും ലേലം കൊണ്ടയാള്‍ അന്നേ ദിവസം തന്നെ അടയ്‌ക്കേണ്ടതും 10 ദിവസത്തിനകം ലേല വസ്തുക്കള്‍ നീക്കം ചെയ്യേണ്ടതുമാണ്.
 
ഏതെങ്കിലും കാരണവശാല്‍ അന്നേ ദിവസം ലേലം നടക്കാതിരുന്നാല്‍ മാര്‍ച്ച് 14നും പ്രസ്തുത തീയതിയില്‍ ലേലം നടക്കാതിരുന്നാല്‍ മാര്‍ച്ച് 15നും ഇതേ സമയത്ത് ലേലം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ താലൂക്ക് ഓഫീസിലോ നെടുമ്പാശ്ശേരി വില്ലേജ് ഓഫീസിലോ ബന്ധപ്പെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →