റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ബ്രിട്ടനും

ലണ്ടൻ: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ സമാനമായ നിയന്ത്രണത്തിനൊരുങ്ങി ബ്രിട്ടനും. എണ്ണയ്ക്കായുള്ള റഷ്യന്‍ ആശ്രിതത്വം കുറയാക്കുനള്ള അമേരിക്കയുടെ നീക്കങ്ങളെ ബ്രിട്ടണ്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വിശദമായി ചര്‍ച്ചകള്‍ നടത്തി ബ്രിട്ടണ്‍ ഉടന്‍ വിലക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണയ്ക്കും പാചക വാതകത്തിനുമുള്ള ബദല്‍ വിതരണക്കാരെ കണ്ടെത്താനായി ബ്രിട്ടണ്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →