മൃഗസംരക്ഷണവകുപ്പ് കർഷകർക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇറച്ചിക്കോഴി വളർത്തൽ മാർച്ച് 9,10, ടർക്കി വളർത്തൽ മാർച്ച് 16, താറാവ് വളർത്തൽ മാർച്ച് 22, തീറ്റപ്പുൽകൃഷി മാർച്ച് 24 എന്നിവയിൽ കുടപ്പനക്കുന്ന് പരിശീലന കേന്ദ്രത്തിൽവെച്ചാണ് പരിപാടി നടക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം. താത്പര്യമുള്ളവർ പരിശീലനകേന്ദ്രത്തിൽ നേരിട്ടെത്തിയോ ഫോൺ മുഖേനയോ രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2732918
കർഷകർക്ക് സൗജന്യ പരിശീലനം
