വഞ്ചിയൂരിൽ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂം ഉദ്ഘാടനം മാർച്ച് 10ന്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തിരുവനന്തപുരം വഞ്ചിയൂരിൽ ആരംഭിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യ ഷോറൂം ഉദ്ഘാടനം മാർച്ച് 10ന് ഉച്ചയ്ക്കു 3.30ന് വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ആദ്യ വിൽപ്പന നിർവഹിക്കും. കെ.എസ്.ഇ.ബി. ചെയർമാൻ ഡോ. ബി. അശോക് ഏറ്റുവാങ്ങും.
ആധുനിക വസ്ത്ര സൗന്ദര്യങ്ങൾക്കൊപ്പം ഖാദി വസ്ത്രങ്ങളിലും വൈവിധ്യവത്കരണത്തിനു തുടക്കംകുറിച്ചാണു വഞ്ചിയൂരിലെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂം തുറക്കുന്നത്. വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് അഭിരുചിക്കനുസരിച്ചുള്ള ഡിസൈനിൽ തയ്ക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →