ന്യൂഡല്‍ഹി: റെക്കോഡ് മൂല്യത്തകര്‍ച്ച തുടര്‍ന്ന് രൂപ. ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞമൂല്യമായ 77.01 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ പിന്നിടുകകൂടി ചെയ്തതോടെ വരാനിരിക്കുന്നത് പണപ്പെരുപ്പത്തിലെ കുതിപ്പും വ്യാപാരകമ്മിയിലെ വലിയ അന്തരവും. വെള്ളിയാഴ്ച തന്നെ രൂപ യു.എസ്. ഡോളറിനെതിരേയുള്ള വിനിമയനിരക്കിലെ ഏറ്റവും താഴ്ന്ന നിലവാരമായ 76.17ല്‍ തന്നെ എത്തിയിരുന്നു. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് നിക്ഷേപകര്‍ തങ്ങളുടെ ആസ്തികള്‍ സുരക്ഷിതഇടങ്ങളിലേക്ക് മാറ്റിയതിനേത്തുടര്‍ന്നുള്ള സമ്മര്‍ദത്തേത്തുടര്‍ന്നാണ് രൂപ അടക്കമുള്ള കറന്‍സികള്‍ ഇടിവു നേരിട്ടത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശം വിതരണശൃംഖലകള്‍ തടസപ്പെടുത്തുകയും ഉല്‍പന്ന വിലകള്‍ കുതിച്ചുയരാനിടയാക്കുകയും ചെയ്തതോടെ ഈ വര്‍ഷം ആഗോള സമ്പദ്വ്യവസ്ഥകള്‍ മാന്ദ്യം നേരിടാനുള്ള സാധ്യത കൂടുതല്‍ ശക്തമായി എന്നു ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചൂണ്ടിക്കാട്ടുന്നു.
കൂപ്പുകുത്തി രൂപ; ഡോളറിന് 77.01
