എറണാകുളം പാലാരിവട്ടത്ത് വാഹന പരിശോധനക്കിടെ പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് വാഹനപരിശോധനക്കിടെ പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. 07/03/22 തിങ്കളാഴ്ച രാത്രി പെട്രോളിഗിനിടയിൽ മാലിന്യ ടാങ്കർ പരിശോധിക്കുമ്പോഴായിരുന്നു സംഭവം.

ടാങ്കർ പരിശോധിക്കാനായി കൈകാണിച്ചപ്പോഴാണ് വാഹനം ഇടിച്ചു തെറിപ്പിച്ചത്. പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മാലിന്യ ടാങ്കർ ഓടിച്ചിരുന്ന ഫൈജാദ് പൊലീസ് പിടിയിലായി.ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →