ഹോട്ടല്‍ മുറിയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക്‌

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ നെടുമങ്ങാട്‌ സ്വദേശി ഗായത്രി(25)യെ കഴുത്ത്‌ ഞെരിച്ച കൊന്ന സംഭവത്തില്‍ അന്വേഷണം ഫോര്‍ട്ട്‌ അസി.കമ്മീഷണര്‍ക്ക്‌ കൈമാറും. പട്ടിക വിഭാഗത്തില്‍ പെട്ട യുവതിയായതിനാല്‍ എസ്‌.സി.എസ്‌.ടി ആക്ട്‌ പ്രകാരമായിരിക്കും കേസിന്റെ അന്വേഷണം. കേസില്‍ അറസ്റ്റിലായ പ്രവീണിനെ റിമാന്‍ഡ്‌ ചെയ്‌തു. കൊലപാതക കുറ്റം സമ്മതിച്ച പ്രവീണ്‍ചോദ്യംചെയ്യലില്‍ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞതായി പോലീസ്‌ അറിയിച്ചു.

സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ശാസ്‌ത്രീയ തെളിവുകളുമായി ബന്ധപ്പെടുത്തി പ്രവീണിന്‍റെ മൊഴികള്‍ ശരിയാണോയെന്ന്‌ പോലീസ്‌ പരിശോധിക്കും. ഇതിനായി ഫോണ്‍കോള്‍ വിശദാംശങ്ങല്‍ സി.സി ടിവി ദൃശ്യങ്ങള്‍ തുടങ്ങിയ തെളിവുകള്‍ പോലീസ്‌ ശേഖരിച്ചുതുടങ്ങി. സംഭവ ദിവസം നെടുമങ്ങാട് നിന്ന്‌ ഗായത്രിയെ നഗരത്തിലേക്ക്‌ കൂട്ടിക്കൊണ്ടുവന്ന വഴിയലെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം ഉച്ചഭക്ഷണംം കഴിക്കാന്‍ കയറിയ ഹോട്ടലിലും കൊലനടന്ന ഹോട്ടലിലും തെളിവെടുക്കുന്നുണ്ട്‌. . ഇത്തരം കാര്യങ്ങള്‍ക്കായി പ്രവീണിനെ കസറ്റഡിയില്‍ വിട്ടുകിട്ടാന്‍ ഫോര്‍ട്ട്‌ അസ്‌. കമ്മീഷണര്‍ ഇന്ന്‌ കോടതിയില്‍ അപേക്ഷ നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →