കൊല്ലം: ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ ഷര്‍ട്ട് അഴിച്ചുമാറ്റരുതെന്ന ബോര്‍ഡ് സ്ഥാപിക്കണമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. എറണാകുളം പൂത്തോട്ടയില്‍ എസ്‌എന്‍ഡിപി ശാഖയുടെ ശ്രീനാരാണ വല്ലഭ ഭവനം പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു വെംളളാപ്പളളി. പൂണൂല്‍ ധരിച്ചിട്ടുണ്ടോയെന്നറിയാനല്ലെ ഷര്‍ട്ടൂരുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഷര്‍ട്ടൂരാതെയാണ് താന്‍ കളിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതെന്നും തനിക്കിതുവരെം ദേവീകോപം ഉണ്ടായിട്ടില്ലെന്നും വെളളാപ്പളളി പറഞ്ഞു. ക്ഷേത്രങ്ങളില്‍ സ്വര്‍ണക്കൊടിമരവും ആനക്കൊട്ടിലും പണിത് ആര്‍ഭാടം കാണിക്കാതെ ഭക്തര്‍ സമര്‍പ്പിക്കുന്ന സമ്പത്തുകൊണ്ട് പാവങ്ങളുടെ കണ്ണീരൊപ്പാനായാല്‍ ഭഗവാന് അതില്‍പ്പരം തൃപ്‌തി വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.