പഞ്ചാബില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് അഞ്ച് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് അഞ്ച് ബിഎസ്എഫ് അംഗങ്ങള്‍ കൊല്ലപ്പെട്ടു. വെടിവെച്ചയാളും മരിച്ചു. പഞ്ചാബ് അമൃത്സറില്‍ ആയിരുന്നു സംഭവം. സട്ടേപ്പ എസ്‌കെ എന്ന ബിഎസ്എഫ് സൈനികനാണ് സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തത്. അട്ടാരി- വാഗ അതിര്‍ത്തിക്ക് 20 കിലോമീറ്റര്‍ അകലെയളള ഖാസ ഏരിയയിലെ സൈനികരുടെ ഭക്ഷണശാലയിലാണ് സംഭവം നടന്നത്.അമൃത്സര്‍ റൂറല്‍ പോലീസ് സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് ദീപക് ഹിലോരിയും വെടിവെച്ച ജവാനും ഉള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ബിഎസ്എഫ് ഉദ്യോസ്ഥന്‍ അമൃത്സറിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്നാല്‍, ബിഎസ്എഫ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ല. അതേസമയം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →