2200 വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കാനായി 11 വിമാനങ്ങള്‍ സജ്ജം: വ്യോമ മന്ത്രാലയം

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് അതിര്‍ത്തിരാജ്യങ്ങളിലേക്ക് എത്തിയ 2200 വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കാനായി 11 വിമാനങ്ങള്‍ സജ്ജമാക്കിയതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 15 വിമാനങ്ങളില്‍ 3000 പേര്‍ മടങ്ങിയെത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 12 എണ്ണം യാത്രാവിമാനങ്ങളും 3 എണ്ണം വ്യോമസേനാ വിമാനങ്ങളുമാണ്. അതേ സമയം 331 മലയാളി വിദ്യാര്‍ഥികള്‍ കൂടി ഇന്നലെ നാട്ടിലെത്തി. ഇതുവരെ യുക്രൈനില്‍ നിന്നു 1,401 വിദ്യാര്‍ഥികളാണ് കേരളത്തില്‍ മടങ്ങിയെത്തിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നിന് നെടുമ്പാശേരിയില്‍ എത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ 153 പേരാണ് എത്തിയത്. ഇന്നലെ 2 വിമാനങ്ങളിലായി 358 എത്തി. ഉച്ചയ്ക്ക് 3.35ന് എത്തിയ ആദ്യവിമാനത്തില്‍ 178 പേരും രാത്രി എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 180 പേരുമാണ് നെടുമ്പാശേരിയില്‍ ഇറങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →