എറണാകുളം: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റർപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (KIED) സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അഞ്ച് ദിവസത്തെ ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ റെസിഡന്‍ഷ്യല്‍ സംരംഭകത്വ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 മുതല്‍ 18 വരെ കളമശേരിയില്‍ ഉള്ള KIED ക്യാമ്പസിലാണ് പരിശീലനം. ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്‍ഡ് സര്‍ട്ടിഫിക്കറ്റ്(FoSTaC) ലഭിക്കുന്ന പരിശീലനത്തില്‍ വിദഗ്ധര്‍ നയിക്കുന്ന ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണത്തിന്റെ തിയറി ക്ലാസും പ്രായോഗിക പരിശീലനവും, വിവിധ സര്‍ക്കാര്‍ പദ്ധതികളും, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങളും മേഖലയില്‍ വിജയിച്ച സംരംഭകനുമായുള്ള ചര്‍ച്ചയും ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷന്‍ തുടങ്ങിയ ക്ലാസുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
കോഴ്‌സ് ഫീ, സെര്‍റ്റിഫിക്കേഷന്‍, ഭക്ഷണം, താമസം ഉള്‍പ്പെടെ 1,000 രൂപയാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ KIED ന്റെ വെബ്‌സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-0484 2532890 / 2550322/9605542061.

