രാജ്കോട്ട്: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തില്‍ മധ്യപ്രദേശ് മികച്ച നിലയില്‍. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ രണ്ട് വിക്കറ്റിന് 218 റണ്ണെന്ന നിലയിലാണ്.264 പന്തില്‍ 105 റണ്ണെടുത്ത യഷ് ദുബെയും 183 പന്തില്‍ 75 റണ്ണെടുത്ത രജത് പാടീദാറുമാണ് ക്രീസില്‍. ഹിമാന്‍ശു മന്ത്രി (23), ശുഭം ശര്‍മ (11) എന്നിവരെ പുറത്താക്കാനായതാണു കേരളത്തിന്റെ നേട്ടം. ഹിമാന്‍ശുവിനെ ജലജ് സക്സേന പൊന്നന്‍ രാഹുലിന്റെ കൈയിലെത്തിച്ചു. സിജോമോന്‍ ജോസഫിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദ് പിടിച്ചാണു ശുഭം പുറത്തായത്. ടോസ് നേടിയ മധ്യപ്രദേശ് നായകന്‍ ആദിത്യ ശ്രീവാസ്തവ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.